മധുരയിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം - രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
മധുരയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു
Publish Date: Sat, 09 Sep 2017 (14:04 IST)
Updated Date: Sat, 09 Sep 2017 (14:29 IST)
കാറും ലോറിയും കൂട്ടിയിടിച്ച് കൊല്ലം കൊല്ലുർവിള പള്ളിമുക്ക് സ്വദേശികളായ നാലുപേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, ഖദീജ, നൂർജഹാൻ, സലീന എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.
നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങൾ തിരുമംഗംലത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.