ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍
വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മലപ്പുറം: ജോലിക്കിടെ പ്രകോപനമുണ്ടാക്കി നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒ വാസുദേവനെതിരെ നടപടി. ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മലപ്പുറത്തെ തിരൂരില്‍ നടന്ന എനൂമറേഷന്‍ ഫോം ശേഖരണ ക്യാമ്പിനിടെ പ്രകോപിതനായതിനെ തുടര്‍ന്ന് വാസുദേവന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ എന്നുമറേഷന്‍ ഫോം നല്‍കാന്‍ വാസുദേവന്റെ മുന്നില്‍ നിന്നപ്പോള്‍ അദ്ദേഹം നഗ്‌നത പ്രദര്‍ശിപ്പിച്ചു. വീഡിയോ പകര്‍ത്തിയ വ്യക്തിയോട് വാസുദേവന്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും കേള്‍ക്കാം.
എന്നാല്‍ വാസുദേവന്റെ മറുപടി ഇങ്ങനെയായിരുന്നു: 'താന്‍ നല്ല ബന്ധത്തിലല്ലാത്ത ഒരു ബന്ധു പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് താന്‍ അങ്ങനെ ചെയ്തത്. ജോലി സമ്മര്‍ദ്ദവും ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ ഫോമുകള്‍ കൈമാറുന്നതിനുപകരം ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് വീഡിയോ ചിത്രീകരിച്ച ബന്ധു വാസുദേവനോട് പറഞ്ഞു. ഇതാണ് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.