Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല

Local Body Election 2025 Kerala, Kerala Election 2025, Local Body Election 2025 Kerala Live Updates, തദ്ദേശ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് 2025, കേരള തിരഞ്ഞെടുപ്പ്‌

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 നവം‌ബര്‍ 2025 (09:28 IST)
തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി. തിരുവനന്തപുരം ജില്ലയില്‍ 5 നഗരസഭാ വാര്‍ഡുകളിലും 43 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് ബിജെപി അവകാശപ്പെടുന്ന തിരുവനന്തപുരത്താണ് ഇത്രയും സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. എന്‍ഡിഎ ഘടകകക്ഷികളും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.
 
അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി (SNDP) ക്ക്  കുട, കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) പാര്‍ട്ടിക്ക് ലാപ്‌ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കപ്പല്‍ എന്നീ ചിഹ്നങ്ങള്‍ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
 
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാര്‍ട്ടികളുടെ (De-listed Political Parties) പട്ടികയില്‍ ഉള്‍പ്പെട്ട ഈ പാര്‍ട്ടികള്‍ ഹൈക്കോടതിയെ സമീപിക്കുകയും തല്‍ക്കാലികമായി നിഷ്‌ക്രിയ രാഷ്ട്രീയപാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും മാറ്റി വിധി നേടുകയുമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. ദേശീയ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പുസ്തകം ചിഹ്നം അനുവദിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത