Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

Earthquake

അഭിറാം മനോഹർ

, ഞായര്‍, 18 മെയ് 2025 (15:22 IST)
കായക്കോടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയില്‍ ശനിയാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലായി ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി 7.30-നോടെയാണ് ഭൂമിയില്‍ ചലനം തോന്നിയതെന്നും ഒപ്പം പ്രത്യേക തരത്തിലുള്ള ശബ്ദവും കേട്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചലനം നിലച്ചെങ്കിലും, ആശങ്കാകുലരായ നാട്ടുകാര്‍ വീടുകള്‍ വിട്ട് ഓടുകയായിരുന്നു. സംഭവത്തിന് ശേഷം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
 
മുന്‍ദിവസവും സമാനമായ അനുഭവം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് സ്ഥലം എംഎല്‍എ ആയ ഇ കെ വിജയന്‍ പറഞ്ഞു. ഞായറാഴ്ച ഒരു വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നേരിയ തോതിലുള്ള ഭൂചലനം മണ്ണിടിച്ചിലോ ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞതോ കാരണമാകാം എന്നാണ് പ്രാഥമിക നിഗമനം.  വിശദമായ പഠനത്തിന് ശേഷമേ കൃത്യമായ കാരണം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ