Actress Attacked Case Verdict: നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍

നടന്‍ ദിലീപാണ് കേസില്‍ എട്ടാം പ്രതി. ഗൂഢാലോചനക്കുറ്റത്തിനു മൂന്ന് മാസം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു

രേണുക വേണു
തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (08:46 IST)
Actress Attacked Case - Dileep

Actress Attacked Case Verdict: നടിയെ ആക്രമിച്ച കേസില്‍ വിധി. ബലാത്സംഗ കുറ്റത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു. ദിലീപ് കേസില്‍ എട്ടാം പ്രതിയായിരുന്നു. 
 
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാവിലെ 11 നാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളില്‍ അവധിയെടുത്താണു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകള്‍ നടത്തിയത്.
 
ഗൂഢാലോചനക്കുറ്റത്തിനു മൂന്ന് മാസം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നിട്ട് ഏതാണ്ട് ഒന്‍പത് വര്‍ഷമാകുമ്പോഴാണ് കേസില്‍ വിധി വരുന്നത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.
 
എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി) ആണ് കേസില്‍ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ്, പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി.ശരത്ത് എന്നിവരാണ് ഒന്ന് മുതല്‍ 10 വരെ പ്രതികള്‍. വിധി പറയുമ്പേള്‍ പ്രതികളും കോടതിയില്‍ ഹാജാരാകേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments