Actress Attacked Case: നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിധി വരുന്നു
വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു
Kochi Actress Attacked Case: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി അടുത്തമാസം പകുതിയോടെ. കേസിലെ അന്തിമ വിചാരണ പുരോഗമിക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ വിധി പുറപ്പെടുവിക്കാനാണ് സാധ്യത.
വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്. പ്രോസിക്യൂഷന്‍ വാദത്തിനു ശേഷം ഇക്കാര്യങ്ങളില്‍ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിനു സമയം ലഭിക്കും. അതിനുശേഷമായിരിക്കും വിധി.
2017 ലാണ് കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു നടന്‍ ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന പള്‍സര്‍ സുനിയും കേസിലെ പ്രതിയാണ്. ഇരുവരും നിലവില്‍ ജാമ്യത്തിലാണ്. വിധി പ്രതികൂലമായാല്‍ പ്രതികള്‍ മേല്‍ക്കോടതിയെ സമീപിക്കും.