നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്
നടിയെ ആക്രമിച്ച കേസില്‍ വിധി ഉടന്‍. കേസിന്റെ വിചാരണ ഇന്ന് പൂര്‍ത്തിയായേക്കും. വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റും. നവംബര്‍ അവസാനത്തോടെയോ ഡിസംബര്‍ ആദ്യത്തിലോ ആയിരിക്കും വിധി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായം എഴുതുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആയിരത്തിലേറെ പേജുകള്‍ വിധിന്യായത്തില്‍ ഉണ്ടായിരിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സാക്ഷി വിസ്താരവും കഴിഞ്ഞു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്.