Webdunia - Bharat's app for daily news and videos

Install App

തെളിവുകൾ ദുബായിൽ? ദിലീപ് ഇന്ന് യാത്ര തിരിക്കും! - ഇനി പുറംലോകം കാണില്ല?!

ദിലീപ് കുടുംബസമേതം ഇന്ന് ദുബായിലേക്ക്, ഒന്നും ചെയ്യാനാകാതെ പൊലീസ്

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (07:32 IST)
നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. കോടതിയുടെ പ്രത്യേക അനുമതിയോടു കൂടിയാണ് താരം ദുബായിലേക്ക് തിരിക്കുന്നത്. ദിലീപും നാദിർഷായും ഒരുമിച്ച് തുറക്കുന്ന 'ദേ പുട്ട്' റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാ താരം ദുബായിലേക്ക് പോകുന്നത്. 
 
എന്നാൽ, ദിലീപിന്റെ ദുബായ് യാത്രയെ പൊലീസ് സംശയത്തോടു കൂടിയാണ് വീക്ഷിക്കുന്നത്. തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊ‌പ്പമാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്.
 
നടിയെ ആക്രമിച്ച കേസിലെ മൊബൈൽ ഫോണും ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡും താരം വിദേശത്തേക്ക് കടത്തിയെന്നാണ് പൊലീസിന്റെ സംശയം. തെളിവുകൾ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നത് സംശയം വർധിപ്പിക്കുന്നു. മെമ്മറികാർഡും മൊബൈൽഫോണും ദുബായിൽ ആണുള്ളതെങ്കിൽ അത് രണ്ടും ഇനി പുറംലോകം കാണില്ലെന്ന് ദിലീപിനോട് എതിർപ്പു‌ള്ളവർ പറയുന്നു. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments