സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച
ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 72160 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി. ഡോളറിന്റെ വീഴ്ച വിലവര്‍ധനവിന് കാരണമായത്. സംസ്ഥാനത്തിന് ഗ്രാമിന് 105 രൂപയാണ് കൂടിയത്. കൂടാതെ പവന് 840 വര്‍ദ്ധിച്ചു. ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 72160 രൂപയായി. ഗ്രാമിന് 9020 രൂപയാണ് വില. രണ്ടാഴ്ചക്കിടെ ഗ്രാമിന് 405 രൂപയും പവന് 3240 രൂപയും ഇടിഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധിച്ചത്. മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന് തിരിച്ചടി ഉണ്ടായതാണ് സ്വര്‍ണ വില കുതിക്കാന്‍ കാരണമായത്.
ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. രാജ്യാന്തര സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ ഡോളര്‍ വീഴുമ്പോള്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാനാകും. ഇതോടെ ഡിമാന്‍ഡും കൂടും. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പവന് കുറഞ്ഞത് 120 രൂപയാണ്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 8915 ആയി. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണ്ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധത്തിന് ശമനം ആയതോടെയാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പ് നിന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്.
ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ടണ്‍ കണക്കിന് സ്വര്‍ണമാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്.