Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ കുഞ്ഞിനെ വിഡ്ഢി ആക്കി, എന്നിട്ട് തുറിച്ച് നോക്കരുതെന്നും' - തുറന്നടിച്ച് നടി ഷീലു

അമ്മയാകാത്ത, പാലു ചുരത്താത്ത ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നത് ഒരമ്മയ്ക്ക് എങ്ങനെ സഹിക്കുമോ?

'ആ കുഞ്ഞിനെ വിഡ്ഢി ആക്കി, എന്നിട്ട് തുറിച്ച് നോക്കരുതെന്നും' - തുറന്നടിച്ച് നടി ഷീലു
, വെള്ളി, 2 മാര്‍ച്ച് 2018 (09:49 IST)
വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
ചരിത്രത്തിൽ എഴുതപ്പെടാവുന്ന കാര്യമാണെന്നാണ് നടി ലിസി പറഞ്ഞത്. എന്നാൽ ഗൃഹലക്ഷ്മിയുടെ ആശയത്തിനെതിരെയാണ് നടി ഷീലു എബ്രഹാം രംഗത്ത് വന്നിരിക്കുന്നത്. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിൽ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു പ്രാധാന്യമാണ് ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളതെന്ന് ഷിലു എബ്രഹാം ചോദിക്കുന്നു.
 
ഷീലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
പ്രിയപ്പെട്ടവരേ, ഞാൻ രണ്ടു കുട്ടികളുടെ അമ്മ ആണ് . മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അതിലൂടെ വിശപ്പ്‌ മാറ്റുക എന്നതിലുപരി സ്ട്രോങ്ങ്‌ ബോണ്ടിങ് ആണ് രൂപപ്പെടുന്നത്. ആ മാതൃസ്നേഹം കുഞ്ഞു അനുഭവിച്ചു തുടങ്ങുന്നത് മുലപ്പാലിലൂടെയും. എന്നിലെ അമ്മ എപ്പോഴും സ്വാർത്ഥത ഉള്ള അമ്മ ആണ് . മുലയൂട്ടലിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അവിടെ തുറിച്ചു നോട്ടങ്ങൾ ഉണ്ടോ എന്നൊന്നും നോക്കാറില്ല. ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാൻ ആണ് എല്ലാ അമ്മയും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിൽ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു importance ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളത് ? This is my personal opinion, if anyone is hurt i am sorry.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്തിയുടെ നിറവില്‍ അനന്തപുരി; ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമര്‍പ്പണം - ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും