'സുഹൃത് ബന്ധനം': ക്വാറന്റൈനില്‍ കഴിയുന്ന കൂട്ടുകാരന് ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് നല്‍കി; രണ്ടുപേര്‍ക്കെതിരെയും കേസ്

ശ്രീനു എസ്

ശനി, 23 മെയ് 2020 (22:38 IST)
ക്വാറന്റൈനില്‍ കഴിയുന്ന കൂട്ടുകാരന് ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് നല്‍കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. അടൂര്‍ ബോയിസ് ഹൈസ്‌കൂളിനുസമീപം കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മൂന്നുദിവസം മുന്നെ ഹൈദരാബാദില്‍ നിന്നുവന്ന ആനയടി സ്വദേശിക്കാണ് സുഹൃത്ത് കഞ്ചാവ് എത്തിച്ച് സഹായിക്കാന്‍ ശ്രമിച്ചത്. 
 
കൊവിഡ് കെയര്‍ സെന്ററില്‍ വൊളന്റിയറായി നിയോഗിക്കപ്പെട്ടിരുന്ന വ്യക്തിയുടെ കൈയില്‍ ഹല്‍വ കിട്ടുകയും പരിശോധനയില്‍ ഒരു ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് അടൂര്‍ സി ഐ ബിജുവിനെ വിവരം അറിയിച്ചു. കഞ്ചാവെത്തിച്ച സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധനടത്തിയെങ്കിലും ഇയാളെ കിട്ടിയില്ല. രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാം, വിശദാംശങ്ങള്‍ ഇതാ...