രാജ്യദ്രോഹക്കേസിൽ സംവിധായക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ ഐഷ സുൽത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മുങ്കൂട്ടി യാതൊരു അറിയിപ്പുമില്ലാതെയാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നും പോലീസ് പിടിച്ചെടുത്ത ലാപ്ടോപ്പ് തന്‍റെ അനിയന്‍റെ ആണെന്നും അനിയന്‍റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതായും ഐഷ പറഞ്ഞു.
ഐഷയെ ചോദ്യംചെയ്തതിന് പിന്നാലെ കവരത്തി പൊലീസ് കൊച്ചിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ഐഷയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. നേരത്തെ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.