Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് എറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയില്‍; കണ്ടെയിന്‍മെന്റ് സോണുകള്‍ ഇങ്ങനെ

ഇന്ന് എറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയില്‍; കണ്ടെയിന്‍മെന്റ് സോണുകള്‍ ഇങ്ങനെ

ശ്രീനു എസ്

, ശനി, 11 ജൂലൈ 2020 (18:27 IST)
ഇന്ന് എറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ആലപ്പുഴ ജില്ലയില്‍. 87പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 51പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. ഇതോടൊപ്പം ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആലപ്പുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ്-1,  പുലിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ്-1, ആല പഞ്ചായത്തിലെ വാര്‍ഡ്-13, വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2, 3 തുടങ്ങിയ വാര്‍ഡുകള്‍ ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാര്‍ഡ് 2 കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
 
അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 488പേരില്‍ 234 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 69പേരില്‍ 46പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്, രണ്ട് മരണം, സമ്പർക്കം വഴി രോഗം ബാധിച്ചത് 234 പേർക്ക്