Publish Date: Tue, 14 Jul 2020 (08:01 IST)
Updated Date: Tue, 14 Jul 2020 (08:04 IST)
ജില്ലയില്‍ ഇന്നലെ 119 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്കാണ് സമ്പര്‍ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256
ജില്ലയില്‍ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി. കുവൈറ്റില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ഡല്‍ഹിയില്‍ നിന്നെത്തിയ 2ഭരണിക്കാവ് സ്വദേശികള്‍, ഒമാനില്‍ നിന്നും വന്ന ചെറിയനാട് സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി , ഷാര്‍ജയില്‍ നിന്ന് വന്ന പുന്നപ്ര സ്വദേശി എന്നിവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.
ശ്രീനു എസ്
Publish Date: Tue, 14 Jul 2020 (08:01 IST)
Updated Date: Tue, 14 Jul 2020 (08:04 IST)