Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ്, കോഴിക്കോട് തൂണേരിയിൽ 47 പേരുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ്

പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ്, കോഴിക്കോട് തൂണേരിയിൽ 47 പേരുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ്
, ചൊവ്വ, 14 ജൂലൈ 2020 (07:56 IST)
കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാക്കും.തൂണേരിയിൽ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായി.
 
പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.ഇദ്ദേഹം നേരത്തെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാനും ഓഫീസ് അണുവിമുക്തമാക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പരിശോധനയിൽ നെഗറ്റീവായവർ മാത്രം ജോലിക്കെത്തിയാൽ മതിയാകും.
 
ഉറവിടം വ്യക്തമല്ലാത്ത രണ്ടു കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് പ്രദേശത്ത് റാപിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തിയത്. 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലം പോസിറ്റീവായി. അടുത്ത ദിവസവും കൂടുതല്‍ പേരില്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രദ്ധിച്ചില്ലെങ്കിൽ കൊവിഡ് കൂടുതൽ വഷളാകും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന