Rahul Mamkootathil: 'ടെലിഗ്രാമില്‍ വാ'; വാട്‌സ്ആപ്പ് ഉപയോഗിക്കാതിരുന്നത് തെളിവ് നശിപ്പിക്കാന്‍, കൂടുതല്‍ ആരോപണങ്ങള്‍
ലൈംഗികവൈകൃതം നിറഞ്ഞ സന്ദേശങ്ങള്‍ രാഹുല്‍ അയക്കാറുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരു ചര്‍ച്ചയ്ക്കിടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും അതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തായെന്നും അവന്തിക പറയുന്നു
Rahul Mamkootathil: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. രാഹുല്‍ ലൈംഗിക വൈകൃതമുള്ള ആളാണെന്നും ബലാത്സംഗം ചെയ്യുന്ന പോലെ തനിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ട്രാന്‍സ് വുമണ്‍ അവന്തിക പറഞ്ഞു.
ലൈംഗികവൈകൃതം നിറഞ്ഞ സന്ദേശങ്ങള്‍ രാഹുല്‍ അയക്കാറുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരു ചര്‍ച്ചയ്ക്കിടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും അതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തായെന്നും അവന്തിക പറയുന്നു. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ലൈംഗികദാരിദ്ര്യം പിടിച്ചതുപോലെ രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും അവന്തിക ആരോപിച്ചു. പൊതുപ്രവര്‍ത്തകനായതിനാല്‍ നാട്ടില്‍ വച്ച് കാണാന്‍ പറ്റില്ലെന്നും ബെംഗളുരുവിലോ ഹൈദരാബാദിലോ പോകാമെന്നും രാഹുല്‍ പറഞ്ഞതായി അവന്തിക പറയുന്നു.
ടെലിഗ്രാമില്‍ ഒറ്റത്തവണ കാണാവുന്ന സന്ദേശങ്ങളാണ് രാഹുല്‍ അയക്കാറുള്ളത്. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നത് കുറവാണ്. ടെലിഗ്രാമിലെ ഒറ്റത്തവണ മെസേജുകള്‍ ആയതിനാല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പോലും എടുക്കാന്‍ കഴിയാറില്ല. അത്തരത്തിലാണ് രാഹുല്‍ തെളിവുകള്‍ നശിപ്പിക്കുന്നതെന്നും അവന്തിക പറഞ്ഞു.
കോണ്‍ഗ്രസ് സഹയാത്രികയും യുവനടിയുമായ റിനി ആന്‍ ജോര്‍ജ്ജാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. അതിനുശേഷമാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ അവന്തിക തീരുമാനിച്ചത്. താന്‍ ഇക്കാര്യം വെളിപ്പെടുത്തുമോ എന്ന് പേടിച്ച് ഇന്നലെയും രാഹുല്‍ തന്നെ വിളിച്ചിരുന്നെന്നും അവന്തിക കൂട്ടിച്ചേര്‍ത്തു.