Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇങ്ങനെയുള്ള ഒരു കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.

Mahila Morcha, DYFI, Rahul Mamkootathil, Kerala News,മഹിള മോർച്ച, ഡിവൈഎഫ്ഐ, രാഹുൽ മാങ്കൂട്ടത്തിൽ,കേരള വാർത്ത

അഭിറാം മനോഹർ

, വ്യാഴം, 21 ഓഗസ്റ്റ് 2025 (13:50 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ചുമായി മഹിളാമോര്‍ച്ചയും ഡിവൈഎഫ്‌ഐയും. കയ്യില്‍ കോഴിയെ പിടിച്ചുകൊണ്ടാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച്. ഹു കെയേഴ്‌സ് എന്ന് കോഴിയുടെ രൂപത്തില്‍ എഴുതിയ പോസ്റ്ററുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. മാര്‍ച്ച് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇങ്ങനെയുള്ള ഒരു കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.
 
മഹിളാമോര്‍ച്ചയുടെ മാര്‍ച്ചിന് തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എംഎല്‍എ ഓഫീസിലേക്ക് എത്തിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്