Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗമ്യ വധക്കേസ്; 6 വർഷങ്ങൾക്ക് ശേഷം ആളൂരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗോവിന്ദച്ചാമി തൂക്കുകയറിൽ നിന്നും രക്ഷപെട്ടതിനു പിന്നിൽ?

സൗമ്യ വധക്കേസ്; 6 വർഷങ്ങൾക്ക് ശേഷം ആളൂരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
, വെള്ളി, 15 ഡിസം‌ബര്‍ 2017 (11:25 IST)
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച 2014 സെപ്‌തംബർ 15ലെ സുപ്രിംകോടതിയിലെ വിധി തനിക്ക് ആശ്വാസമാണ് നൽകിയതെന്ന് അഭിഭാഷകൻ ബി എസ് ആളൂർ. ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കാൻ ആയല്ലോ എന്ന ചാരിതാർത്ഥ്യത്തോടെയാണ് കോടതിയിൽ നിന്നും താൻ ഇറങ്ങിയതെന്ന് ആളൂർ പറയുന്നു.
 
സൗമ്യവധം നടന്നദിവസം അതേ ട്രെയി‌നിലുണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതാണ് കേസിൽ പൊലീസിനു പറ്റിയ വീഴ്ചയെന്ന് ആളൂർ പറയുന്നു. ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ്  ഒരു വ്യക്തിയുടെ പൂര്‍ണ്ണ അഡ്രസോടെ ലിസ്റ്റ് കൊടുത്തിരുന്നതായും ആളൂർ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
ഗോവിന്ദചാമി ട്രെയിന്റെ ഇടതുഭാഗത്തൂടെ പോയപ്പോള്‍ ഇയാള്‍ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമന്‍സ് പോലീസിന് കൊടുത്തത്. ഇയാള്‍ പിച്ചയെടുത്തു നടക്കുന്നയാളാണ്. അതുകൊണ്ട് തന്നെ പോലീസ് അയാളെ ഓടിച്ചു. അഅതായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താത്തതിനാല്‍ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തിയെന്നും ആളൂർ പറയുന്നു. 
 
അന്ന് ഞാന്‍ ഉന്നയിച്ച ആ യാഥാര്‍ത്ഥ്യം സുപ്രീംകോടതി കണ്ടെത്തി എന്നതില്‍ അതിയായ സന്തോഷമുണ്ട്. പൂനെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തന്നെ കേരളത്തിലേക്ക് കൊണ്ടുവന്ന കേസായിരുന്നു സൗമ്യാവധക്കേസ്. കേസ് ഏറ്റെടുക്കുമ്പോള്‍ ഇത്ര വലിയ കേസായിരുന്നെന്ന് കരുതിയിരുന്നില്ലെന്നും ആളൂര്‍ അഭിമുഖത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി; കാരണം ഞെട്ടിക്കുന്നത്