Publish Date: Thu, 06 Apr 2023 (15:49 IST)
Updated Date: Thu, 06 Apr 2023 (15:51 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുന്നു. അനില്‍ ആന്റണി ബിജെപി നേതാവ് കെ സുരേന്ദ്രനൊപ്പം ബിജെപി ആസ്ഥാനത്ത് എത്തി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഐടി വിഭാഗം മുഖ്യ ചുമതലക്കാരനായിരുന്ന അനില്‍ ആന്റണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തടക്കം കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലക്കാരനായിരുന്നു. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനുമാണ് ഇദ്ദേഹം.
അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ് നേതൃത്വത്തേയും അണികളേയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.