സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേരാമ്പ്ര സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേരാമ്പ്ര സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. 47 വയസ്സ് ആയിരുന്നു. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെടുന്നവരുടെ സംഖ്യ ആറായി.
അതേസമയം ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. 12 പേരുടെ മരണം മസ്തിഷ്‌ക ജ്വരംമൂലമാണെന്ന് സംശയമാണ്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായും പറയുന്നു.