Webdunia - Bharat's app for daily news and videos

Install App

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 മാര്‍ച്ച് 2025 (11:33 IST)
ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം. ഗ്രാറ്റിയൂവിറ്റിയും വിരമിക്കല്‍ സഹായവുമാണ് ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ പ്രതിഫലവും ഇന്‍ഷുറന്‍സും ഒഴികെ മറ്റു ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ ആന്ധ്രാപ്രദേശും ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ കേരളവും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരും.
 
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം സിക്കിമിനാണ്. സംസ്ഥാന വിഹിതം മാത്രം പതിനായിരം രൂപയാണ് സിക്കിം പ്രതിമാസം നല്‍കുന്നത്. എന്നാല്‍ അവിടെ 676 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്. 
 
ആന്ധ്രാപ്രദേശില്‍ കേന്ദ്രം നല്‍കുന്നതുള്‍പ്പെടെ 10000 രൂപയാണ് ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം. ഇവിടെ 42585 ആശാവര്‍ക്കര്‍മാരുണ്ട്. അതേസമയം കേരളത്തില്‍ 26448 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം

കോട്ടയത്ത് നാലുവയസുകാന്‍ കഴിച്ച ചോക്ലേറ്റിലെ ലഹരി ആരോപണം തള്ളി പോലീസ്

സെലന്‍സ്‌കി അമേരിക്കയോട് പരസ്യമായി മാപ്പുപറയുമെന്ന് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ; അക്രമി ആരാണെന്ന് ഓര്‍ത്തിരിക്കണമെന്ന് സെലന്‍സ്‌കി

കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് വിജയിക്കും, ഒറ്റയ്ക്ക് 50ശതമാനം വോട്ട് നേടുകയെന്നതാണ് ലക്ഷ്യം: എംവി ഗോവിന്ദന്‍

'സഹിക്കാന്‍ വയ്യേ ഈ ചൂട്'; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments