എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ എസ് എസ് അനിത കുമാരിയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അനിത കുമാരിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നേതാക്കള്‍ നിര്‍ബന്ധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ സംഘടനകളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് ആശാവര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.
നാളെ വൈകുന്നേരം 3 മണിക്ക് എന്‍എച്ച്എം ഓഫീസില്‍ വച്ചാണ് ചര്‍ച്ച. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 50ാം ദിവസത്തിലേക്ക് കടക്കുകയാണ്. നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.