Webdunia - Bharat's app for daily news and videos

Install App

ആറ്റുകാൽ പൊങ്കാല ഇന്ന്: കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിരീക്ഷണം

അഭിറാം മനോഹർ
തിങ്കള്‍, 9 മാര്‍ച്ച് 2020 (08:27 IST)
പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തലസ്ഥാനത്തിൽ തുടക്കമായി. രാവിലെ 10:20ന് പൊങ്കാല അടുപ്പിൽ തീ പകരും ഉച്ചയ്‌ക്ക് 2:30നാണ് നിവേദ്യം. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ നഗരത്തിൽ പൊങ്കാല അടുപ്പുകൾ നിറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാല ചടങ്ങിൽ എത്തരുതെന്നാണ് സർക്കാർ നിർദേശം.
 
പൂർണമായി ഹരിത പ്രോട്ടോക്കോൾ പാലിച്ച് പൊങ്കാല നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.ക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. ശുദ്ധജവിതരണത്തിനായി 1270 ടാപ്പുകളും സുരക്ഷയ്‌ക്ക് 3,500 പോലീസുകാരെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന നമ്പർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
 
പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വിദേശികൾക്ക് ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടാൻ അവസരമൊരുക്കും.രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവർ മാറിനിൽക്കണമെന്നും നിർദേശമുണ്ട്. 
 
അതേ സമയം ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും. പൊങ്കാല ഇടാനെത്തിയവരുടെ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ട്. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകും. ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. 18 ആംബുലൻസുകളും ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments