Webdunia - Bharat's app for daily news and videos

Install App

ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ വേണ്ട, പകരം മുല്ലപ്പൂവച്ച് കോട്ടേഴ്‌സില്‍ വന്നാല്‍ മതി; വീട്ടമ്മ നല്‍കിയ സസ്‌പെന്‍സില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ശ്രീനു എസ്
വെള്ളി, 29 മെയ് 2020 (18:48 IST)
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്റ് ചെയ്തു. അയിരൂര്‍ സി ഐ രാജ്കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. രണ്ടുദിവസം മുന്‍പ് ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത വീട്ടമ്മയെ സിഐ തടഞ്ഞു നിര്‍ത്തി ഫോണ്‍ നമ്പര്‍ വാങ്ങുകയും ശേഷം താന്‍ പറയുമ്പോള്‍ വന്ന് പിഴയടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
 
വീട്ടിലെത്തിയ യുവതിയെ സി ഐ പലതവണ ഫോണ്‍ ചെയ്യുകയും പിഴ അടയ്‌ക്കേണ്ടെന്നും കേസില്‍നിന്നൊഴിവാക്കാന്‍ മുല്ലപ്പൂവച്ച് തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ മതിയെന്നും രാജ്കുമാര്‍ ആവശ്യപ്പെട്ടു. വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുകൊടുക്കുകയും പറ്റിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 
 
എന്നാല്‍ യുവതി നല്‍കാന്‍ പോകുന്ന സസ്‌പെന്‍സ് സിഐ അറിഞ്ഞില്ല. സിഐയുടെ ഫോണ്‍ കോളുകളുടെ ശബ്ദരേഖ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി പരാതിപ്പെട്ടു. ഉടന്‍ രാജ്കുമാറിനെ ഐജി സസ്പെന്റ് ചെയ്യുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

അടുത്ത ലേഖനം
Show comments