Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മന്‍ ചാണ്ടി

വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മന്‍ ചാണ്ടി

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 29 മെയ് 2020 (15:09 IST)
പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എംപി വീരേന്ദ്രകുമാര്‍ എംപി എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളം എന്നും സ്മരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
ആധുനിക ചികിത്സ വയനാട്ടിലും ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വയനാട്ടിലും തുടങ്ങണമെന്ന ആശയം നടപ്പിലാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് പ്രോത്സാഹനം നല്കിയത് വീരേന്ദ്രകുമാറാണ്. മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായി നല്‍കിയത് എന്നും ഓര്‍ക്കുമെന്നും യോജിച്ചു പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ത ചേരിയില്‍ നിന്നു പ്രവര്‍ത്തിച്ചപ്പോഴും എന്നോട് സൗഹൃദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടി രക്ഷിതാക്കളെ പിഴിയരുത്: മുഖ്യമന്ത്രി