മലപ്പുറത്ത് കിണര്‍ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ശ്രീനു എസ്

വെള്ളി, 29 മെയ് 2020 (15:58 IST)
കിണര്‍ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇന്നുരാവിലെ താനൂരിലാണ് സംഭവം. മുക്കോല സ്വദേശികളായ വേലായുധന്‍, അച്യൂതന്‍ എന്നിവരാണ് മരിച്ചത്. കിണര്‍ കുഴിക്കുന്നതിനിടെ കരയിടിഞ്ഞാണ് അപകടം ഉണ്ടായത്. ആറുപേരാണ് നിര്‍മാണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നത്. മരിച്ച രണ്ടുപേരും അപകടസമയത്ത് കിണറിനുള്ളിലായിരുന്നു.
 
കിണറിന്റെ സമീപത്തുണ്ടായിരുന്ന മതില്‍ ഉള്‍പ്പെടെയുള്ള ഭാഗം 15 അടി ആഴത്തിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദിവസങ്ങളോളം പെയ്ത മഴയില്‍ കിണറിന്റെ കര കുതിര്‍ന്നിരുന്നതാണ് അപകടത്തിന് കാരണമായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബെവ്‌ക്യൂ ആപ്പ് പിൻവലിക്കില്ല, തകരാറുകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സർക്കാർ