സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍
അതേസമയം പുരസ്‌കാരം നേടിയവരില്‍ കൂടുതല്‍ പേരും മുസ്ലിം ഇതര മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പരോക്ഷ പരാമര്‍ശമാണ് ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടത്തിയിരിക്കുന്നത്.
' ബിസ്മയം ബിസ്മയം. മികച്ച നടി ഷംല ഹംസ. മികച്ച നടന്‍ മമ്മൂട്ടി. പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്...ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ!' എന്നാണ് ഗോപാലകൃഷ്ണന്റെ വര്‍ഗീയ പോസ്റ്റ്.
അതേസമയം പുരസ്‌കാരം നേടിയവരില്‍ കൂടുതല്‍ പേരും മുസ്ലിം ഇതര മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എന്നിട്ടും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അടക്കം വര്‍ഗീയ ചുവയോടെ പരിഹസിക്കുകയാണ് ബിജെപി നേതാവ് ചെയ്തിരിക്കുന്നത്.