മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഒന്‍പത് മണിക്ക് വരിയില്‍ ഉണ്ടെങ്കില്‍ കുപ്പി കിട്ടിയിരിക്കും
നിലവില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം
രാത്രി ഒന്‍പതു മണി കഴിഞ്ഞും ഇനി ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കുപ്പി ലഭിക്കും. ഒന്‍പത് മണിക്ക് വരിയില്‍ ഉള്ളവര്‍ക്കെല്ലാം മദ്യം വാങ്ങാന്‍ അവസരം ഉണ്ടാക്കണമെന്ന് ബിവറേജസ് ഔട്ട്‌ലറ്റ് മാനേജര്‍മാര്‍ക്കു ബെവ്‌കോ നിര്‍ദേശം നല്‍കി.
നിലവില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം. രാത്രി ഒന്‍പതിനു വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആള്‍ക്കും കുപ്പി നല്‍കണമെന്നാണ് നിര്‍ദേശം. തത്വത്തില്‍ ഒന്‍പത് മണി കഴിഞ്ഞും ഔട്ട്‌ലറ്റുകള്‍ക്കു പ്രവര്‍ത്തിക്കേണ്ടിവരും.