Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനോയ് കോടിയേരിക്കെതിരെയുള്ളത് സിവിൽ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രൻ പിള്ള; കേസിൽ വിധി പറയേണ്ടത് ദുബായിലെ കോടതി

ബിനോയ് കോടിയേരിക്കെതിരെയുള്ളത് സിവിൽ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രൻ പിള്ള; കേസിൽ വിധി പറയേണ്ടത് ദുബായിലെ കോടതി
കോഴിക്കോട് , വ്യാഴം, 25 ജനുവരി 2018 (10:14 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ സിവിൽ കേസ് മാത്രമേ ദുബായിലുള്ളൂവെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. ദുബായിലുള്ള കേസിൽ വിധി പറയേണ്ടത് അവിടെയുള്ള കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ബിനോയ്ക്കെതിരെ ദുബായിലുള്ള കമ്പനി ഒരു ആരോപണം ഉന്നയിച്ചു. അതിനുള്ള മറുപടി അദ്ദേഹം തന്നെ നല്‍കുകയും ചെയ്തു. ഈ വിഷയം ഒരുകാരണവശാലും സിപിഎമ്മിനെ ബാധിക്കുന്ന ഒന്നല്ല. പാർട്ടിയ്ക്ക് ആരും ഇതുവരെ ഒരു പരാതിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
 
ആരോപണം ഉയർന്ന ഉടൻ തന്നെ ചിലർ അതിൽ വിധി പ്രഖ്യാപിക്കുന്നതിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും എസ്.ആർ.പി പറഞ്ഞു. ബിനോയ് 13 കോടി രൂപ നൽകാനുണ്ടെന്നാണ് ജാസ് ടൂറിസം കമ്പനിയുടെ സ്പോൺസറായ ഹസൻ ഇസ്മെയിൽ അബ്ദുള്ള അൽമർസൂക്കിയായിരുന്നു പരാതി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ ?; യുവ എഴുത്തുകാരിയുടെ മറുപടി വൈറല്‍