Publish Date: Thu, 25 Jan 2018 (07:41 IST)
Updated Date: Thu, 25 Jan 2018 (07:42 IST)
സിപിഎമ്മിനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പുകേസിന്റെ പേരിലാണ് പരിഹാസവുമായി ബല്‍റാം രംഗത്തെത്തിയത്. വലിയൊരു ബക്കറ്റിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്’ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.