Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിച്ചേക്കും, കുമ്മനം വട്ടിയൂര്‍ക്കാവില്‍ ?

സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിച്ചേക്കും, കുമ്മനം വട്ടിയൂര്‍ക്കാവില്‍ ?

ജോണ്‍ കെ ഏലിയാസ്

തിരുവനന്തപുരം , വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (21:24 IST)
മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത കുമ്മനം രാജശേഖരനെയും കെ സുരേന്ദ്രനെയും ഉള്‍പ്പെടുത്തി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിപ്പട്ടിക ബി ജെ പി തയ്യാറാക്കി. കോന്നിയിലേക്കാണ് കെ സുരേന്ദ്രനെ പരിഗണിക്കുന്നത്. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നു.
 
കോന്നിയില്‍ കെ സുരേന്ദ്രനെ കൂടാതെ ശോഭ സുരേന്ദ്രന്‍, അശോകന്‍ കുളനട എന്നിവരെയും പരിഗണിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ പട്ടികയില്‍ കുമ്മനത്തിന് പുറമെ വി വി രാജേഷ്, എസ് സുരേഷ് എന്നിവരുടെ പേരുകളുമുണ്ട്. 
 
മഞ്ചേശ്വരത്ത് ശ്രീകാന്ത്, സതീഷ് ഭണ്ഡാരി എന്നിവരും എറണാകുളത്ത് പത്മജ എസ് മേനോന്‍, ശിവശങ്കരന്‍, സി ജി രാജഗോപാല്‍ എന്നിവരും പട്ടികയില്‍ ഇടം‌പിടിച്ചു. 
 
എന്നാല്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും തന്‍റെ പേര് കോന്നിയിലേക്ക് പരിഗണിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ സുരേന്ദ്രന്‍ കൊച്ചിയിലെ ബി ജെ പി നേതൃയോഗം അവസാനിക്കുന്നതിന് മുമ്പ് മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ട്സ് ആപ്പിലെ ഈ പുതിയ ഫീച്ചറുകളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ ?