Webdunia - Bharat's app for daily news and videos

Install App

സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ?; അധ്യക്ഷനില്ലാതെ കേരളാ ബിജെപി; ഇനി ദേശീയ നേതൃത്വം തീരുമാനിക്കും

അധ്യക്ഷപദവിയിലേക്ക് മൂന്ന് പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. കെ സുരേന്ദ്രന്‍,ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (09:12 IST)
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ അധ്യക്ഷസ്ഥാനം ഇപ്പോഴും ആളില്ലാതെ തുടരുന്നു. ഒന്നരമാസമായി പാര്‍ട്ടിയ്ക്ക് അധ്യക്ഷനില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ അനുയോജ്യനായ നേതാവിനെ കണ്ടെത്തി ചുമതല നല്‍കാന്‍ കേന്ദ്രഘടകത്തിനും സാധിച്ചിട്ടില്ല. അധ്യക്ഷപദവിയിലേക്ക് മൂന്ന് പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. കെ സുരേന്ദ്രന്‍,ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്.
 
എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീതയതയും സമവായം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് അന്തിമതീരുമാനം അനന്തമായി നീളാന്‍ കാരണം. മൂന്ന് നേതാക്കളുടെയും അണികള്‍ തമ്മിലുള്ള പോര് മുറുകുകയാണെന്നാണ് വിവരം. അതേസമയം ബിജെപി നേതൃസ്ഥാനത്തേക്ക് ഒരുതവണ കൂടി കുമ്മനം രാജശേഖരന്‍ വരണമെന്നതാണ് ആര്‍എസ്എസിന്റെ ആവശ്യം. കാര്യങ്ങള്‍ ഇങ്ങിനെ തുടരുന്നതിനിടെ പാര്‍ട്ടിയുടെ അജണ്ടകള്‍ പോലും നിശ്ചയിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. 
 
സമവായം കണ്ടെത്താന്‍ നിലവില്‍ സാധിക്കാത്ത സ്ഥിതിയില്‍ കേന്ദ്രനേതാക്കള്‍ അടുത്തുതന്നെ കേരളത്തിലെത്തി നേതാക്കളെ ഓരോരുത്തരെയും പ്രത്യേകം കണ്ട് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ഡിസംബര്‍ മാസം അവസാനം ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments