എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചതില്‍ പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സ്‌പെഷ്യല്‍ ജയിലില്‍ നിന്ന് ശബരിമല സ്വര്‍ണ്ണ കേസിലെ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും കമ്മീഷണറുമായ എന്‍ വാസുവിനെ വിലങ്ങണിയിച്ച് വ്യാഴാഴ്ച കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ കൊലപാതകം ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്നവരെയൊക്കെയാണ് വിലങ്ങാടിയിക്കാന്‍ നിയമം അനുശാസിക്കുന്നത്.ഇതിനെ വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.