ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും
അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മിഷനാണ്.
കണ്ണൂര്‍ പയ്യന്നൂര്‍ നിയോജക മണ്ഡലം 18 ആം നമ്പര്‍ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറും കുന്നരു എ യു പി സ്‌കൂളിലെ ഓഫീസ് അറ്റന്റായ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മിഷനാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് BLO മാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് ആഘഛ മാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും എസ്.ഐ.ആര്‍. നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതല്‍ ടാര്‍ജറ്റ് നല്‍കി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പിക്കുകയാണ്. ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
മേല്‍ സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ സംസ്ഥാനത്ത് ബി എല്‍ ഓ മാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കും. അതോടൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും (കലക്ട്രേറ്റ്) പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു.