Select Your Language

Notifications

webdunia
webdunia
webdunia
webdunia

Boby chemmannur: ലൈസൻസില്ലാത്ത വായക്ക് കടിഞ്ഞാൺ, ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ

Boby Chemmanur

അഭിറാം മനോഹർ

, വ്യാഴം, 9 ജനുവരി 2025 (16:58 IST)
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അഡ്വക്കേറ്റ് ബി രാമന്‍പിള്ളയാണ് കേസില്‍ ബോബി ചെമ്മണ്ണൂരിനായി ഹാജരായത്.
 
തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ശരീരത്തില്‍ പരിക്കുകളുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനോട് 2 ദിവസം മുന്‍പ് വീണ് നട്ടെല്ലിനും കാലിനും പരുക്കുകളുണ്ടെന്ന് ബോബി അറിയിച്ചു. അതേസമയം പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ബോബി കോടതിയില്‍ പറഞ്ഞു.
 
 ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോവുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കൂടാതെ കേസില്‍ ജാമ്യം നല്‍കുന്നത് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു