Select Your Language

Notifications

webdunia
webdunia
webdunia
webdunia

സബ് രജിസ്ട്രാർ ഓഫീസിൽ റെയ്‌ഡ്‌ : കണക്കിൽ പെടാത്ത 6300 രൂപ പിടിച്ചു

സബ് രജിസ്ട്രാർ ഓഫീസിൽ റെയ്‌ഡ്‌ : കണക്കിൽ പെടാത്ത 6300 രൂപ പിടിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 9 ഓഗസ്റ്റ് 2023 (18:51 IST)
പാലക്കാട്: സബ് രജിസ്ട്രാർ ഓഫീസിൽ റെയ്‌ഡിൽ കണക്കിൽ പെടാത്ത 6300 രൂപ പിടിച്ചെടുത്തു. പാലക്കാട്ടെ കൊടുവായൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ തുക കണ്ടെടുത്തത്.

ഓഫീസിലെ റെക്കോഡ് മുറിയിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകത്തിൽ നിന്നാണ് തുക കണ്ടെടുത്തത്. രജിസ്‌ട്രേഷൻ ചെയ്യാനായി ആധാരം എഴുത്തുകാർ വഴി അനധികൃതമായി പണം കൈപ്പറ്റുന്നു എന്ന ആരോപണം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടന്നത്.

വിജിലൻസ് ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നിർദ്ദേശത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ പി.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഓഫീസ് സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പായിരുന്നു പരിശോധന. പണം കണ്ടെത്തിയതിനെ തുടർന്ന് സബ് രജിസ്ട്രാർ പി.ശ്രീകുമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി രജിസ്‌ട്രേഷൻ ഡയറക്ടർക്ക് വിജിലൻസ് ശുപാർശ നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2014 മുതല്‍ ബാങ്കുകള്‍ എഴുതിതള്ളിയത് 14 ലക്ഷം കോടി!