തിരുവനന്തപുരം: ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി സ്റ്റേഷനിൽ പാർപ്പിക്കേണ്ട എന്ന് ഡിജിപിയുടെ കർശന നിർദ്ദേശം. ഇൻസ്പെക്ടർമാർക്ക് ആയി വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൻ്റെ വിശദമായ കാര്യങ്ങൾ കഴിഞ്ഞ ദിവസം എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിയതായാണ് വിവരം.
രാത്രിയിൽ കേന്നുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സ്റ്റേഷനിൽ നിർത്തുന്നുണ്ടെങ്കിൽ അത് രേഖയാക്കണമെന്നും കസ്റ്റഡിയിലുള്ളവരുടെ ആരോഗ്യസ്ഥിതി സർക്കാർ ആശുപത്രികളിൽ എത്തിച്ച് പരിശോധിക്കണമെന്നും കേസുമായി ബന്ധപ്പെട്ട വിവരം മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നും രാത്രിയിൽ സ്റ്റേഷനിൽ കഴിയേണ്ടവർക്ക് പോലീസ് കാവൽ നൽകണമെന്നുമാണ് ഉത്തതിലുള്ളതെന്നാണ് വിവരം.