Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹോദരന്‍മാര്‍ അറസ്റ്റില്‍, സംഭവം മലപ്പുറത്ത്

Brother rape sister in Malappuram
, തിങ്കള്‍, 17 ജൂലൈ 2023 (15:11 IST)
മലപ്പുറം മങ്കടയില്‍ സഹോദരന്‍മാര്‍ പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 
 
സംഭവത്തില്‍ മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24 കാരനായ ബന്ധുവുമാണ് കൂട്ടിയെ പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിന് പരാതി ലഭിച്ചത്. 
 
കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ മുതല്‍ വീണ്ടും മഴ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്