Select Your Language

Notifications

webdunia
webdunia
webdunia
Monday, 24 March 2025
webdunia

കോഴിക്കോട് വൻ ലഹരിവേട്ട, 10 ലക്ഷം രൂപയുടെ ബ്രൗൺഷുഗർ പിടിച്ചെടുത്തു

കോഴിക്കോട് വൻ ലഹരിവേട്ട, 10 ലക്ഷം രൂപയുടെ ബ്രൗൺഷുഗർ പിടിച്ചെടുത്തു
, വ്യാഴം, 21 ഏപ്രില്‍ 2022 (20:15 IST)
കോഴിക്കോട് ചില്ലറവിപണിയില്‍ പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാൾ പിടിയിൽ. കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശി സുനീര്‍ (50)-നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
 
മുംബെയില്‍നിന്ന് ഗ്രാമിന് 1700 രൂപക്ക് വാങ്ങി പതിനെട്ടായിരം മുതല്‍ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് പ്രതി വിറ്റിരുന്നത്. പ്രതിയെ ചോദ്യംചെയ്തതില്‍ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
 
പിടിയിലായ സുനീര്‍ രണ്ടു വര്‍ഷം മുന്‍പ് ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ റൂമില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കൂടുതല്‍ അളവില്‍ ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസി‌ച്ച് ഒളിവിൽ കഴിയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്‌സാപ്പിൽ സബ്‌സ്ക്രിപ്‌ഷൻ?