Select Your Language

Notifications

webdunia
webdunia
webdunia
webdunia

വട്ടിയൂർക്കാവും, കോന്നിയും, എൽഡിഎഫിനൊപ്പം നീങ്ങുന്നു, മറ്റ് മൂന്നിടത്തും യുഡിഎഫിന് ലീഡ്

വട്ടിയൂർക്കാവും, കോന്നിയും, എൽഡിഎഫിനൊപ്പം നീങ്ങുന്നു, മറ്റ് മൂന്നിടത്തും യുഡിഎഫിന് ലീഡ്
, വ്യാഴം, 24 ഒക്‌ടോബര്‍ 2019 (09:52 IST)
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടങ്ങളിലും യുഡിഎഫ് ലീഡ് ഉയർത്തുകയാണ് വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ് 2731 വോട്ടിന്റെ ലീഡാണ് നിലവിൽ വി കെ പ്രശാന്തിനുള്ളത്. 
 
കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജെനീഷ് കുമാർ ലീഡ് 4851 ആയി ഉയർത്തി. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 1511 വോട്ടിന് ലീഡ് ചെയ്യുകയാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് 1988 വോട്ടുകൾക്കും. ലീഡ് ചെയൂന്നു. മഞ്ചേശ്വരത്ത് തുടക്കം മുതൽ എൽഡിഎഫ് സ്ഥനാർത്ഥി എം സി കമറുദ്ദീൻ  ലീഡ് നിലനിർത്തുകയാണ്. 4802 വോട്ടുകൾക്കാണ് നിലവിൽ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നത്.
 
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൽ ഡി എഫിന് ആശ്വാസമായി വട്ടിയൂർക്കാവ് മാത്രം, നാലിടങ്ങളിൽ കോൺഗ്രസിന്റെ തേരോട്ടം