Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാനാര്‍ഥി നിര്‍ണ്ണയ സമിതി അംഗം എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി!

Candidate
ആറ്റിങ്ങല്‍: യു.ഡി.എഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയ സമിതിയിലെ അംഗം ഇരുചെവി അറിയാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാറി ഏവരെയും ഞെട്ടിച്ചു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ശര്‍ക്കര ക്ഷേത്രം വാര്‍ഡിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
 
മുന്‍ ഗ്രാമ പഞ്ചായത് അംഗവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമാണ് പൂക്കട ഗോപന്‍ എന്നറിയപ്പെടുന്ന ഗോപന്‍. ഇദ്ദേഹം ഇപ്പോള്‍ ഈ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയ കമ്മിറ്റി അംഗമായി. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചപ്പോള്‍ വിജയനെ തഴഞ്ഞ്  മോനി ശാര്‍ക്കരയെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.
 
എന്നാല്‍ അവസരം മുതലെടുത്ത ഇതുപക്ഷം പൂക്കട വിജയന്റെ പ്രാദേശികമായ സ്വാധീനം കണക്കിലെടുത്ത് ഇയാളെ എല്‍.ഡി.എഫ് സ്ഥാനാര്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലോപ്പതി ചികിത്സ നടത്തിയ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍