Publish Date: Wed, 15 Jul 2020 (14:01 IST)
Updated Date: Wed, 15 Jul 2020 (17:11 IST)
സിബിഎസ്ഇ പത്താം ക്ലാസ് വിജയശതമാനം 91.46. മുന്‍വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനയാണ് ഇത്തവണത്തെ ഫലത്തിന്. 2019 പരീക്ഷാ വിജയശതമാനം 91.10 ആയിരുന്നു. അതേസമയം തിരുവനന്തപുരം റീജിയന്‍ റെക്കോഡ് വിജയം കരസ്ഥമാക്കി. 99.28ആണ് ഇവിടെത്തെ വിജയ ശതമാനം.
cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അതേസമയം സംസ്ഥാനത്തെ പ്ലസ്ടു ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. കൂടാതെ പിആര്‍ഡി, കൈറ്റ് വെബ്‌സൈറ്റുകളിലും ഫലമറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.