Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറി: കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്‌ടസഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ്

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറി: കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്‌ടസഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ്
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (15:42 IST)
കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്‌ടസഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ് നിയമസഭയിൽ. സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിൽക്കുന്നുവെന്നും അവർ പടച്ചുവിടുന്ന അസത്യ പ്രചാരണങ്ങളെ സത്യമാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും സ്വരാജ് പറഞ്ഞു.  യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കൂടി ചേർന്നാണ് കേരളത്തിൽ ഇപ്പോഴുള്ള  അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു.
 
 അതേസമയം ഈ  അസത്യപ്രചാരണങ്ങളെ തുറന്ന് കാണിക്കാനുള്ള വേദികൂടിയായാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയെ ഇടത് പക്ഷം കാണുന്നതെന്നും എം ,സ്വരാജ് പറഞ്ഞു. നല്ല രീതിയിൽ അവതരിപ്പിക്കാൻ പ്രാപ്‌തി ഉണ്ടായിട്ടും എന്തുകൊണ്ട് വിഡി സതീശന്റെ പ്രസംഗം നനഞ്ഞ പടക്കം പോലെയായെന്ന് ആലോചിക്കണം. ഇവിടെ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ ഡൽഹിൽ സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. അത് ചിലപ്പോൾ വിജയിക്കാൻ സാധ്യതയുണ്ടെന്നും എം സ്വരാജ് പരിഹസിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമല ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ; മരണം 65 ആയി