Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തം ശേഖരിക്കാൻ അനുവദിച്ചില്ല, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

രക്തം ശേഖരിക്കാൻ അനുവദിച്ചില്ല, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

റെയ്‌നാ തോമസ്

, ശനി, 15 ഫെബ്രുവരി 2020 (12:27 IST)
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച്‌ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.
 
വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പൊലിസിന്റെ കണ്ണുവെട്ടിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം തന്നെയാണ് എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നും ശ്രീറാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സിറ്റിലിരുന്നയാള്‍ക്കുള്ള പരിക്കാണെന്നുമാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
 
ശ്രീറാം വെങ്കിട്ടരാമനെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കി. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയെ നയിക്കാൻ: കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ; ഡൽഹിയിൽ പ്രഖ്യാപനം