വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാമിന് ജാമ്യം. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സി ഐക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി തെളിവില്ല എന്ന് നിരീക്ഷിച്ച കോടതി ഒരു ലക്ഷം രൂപയുടെയും ഒരാൾ ജാമ്യത്തിന്റെയും ഈടിൽ ജാമ്യം അനുവദിക്കുകയായിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സി ഐക്ക് പങ്കുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് ക്രിസ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്യായമായി തടങ്കലിൽ വക്കൽ. റേഖകളിൽ തിരിമറിനടത്തൽ എന്നീ കുറ്റങ്ങളാണ് സി ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ ജാമ്യം ക്ലഭിക്കുന്നതിന്ന് തടസ്സമല്ല. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ട് എന്ന് പ്രോസിക്ക്യൂഷൻ വാദം ഉയർത്തിയെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
രാത്രിയിൽ അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ രാവിലെ അറസ്റ്റ് ചെയ്തു എന്ന രീതിയിൽ രേഖ ചമച്ചതിനാണ് സി ഐക്കെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡി മരണത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റവും ക്രിസ്പിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.