മന്ത്രിസഭാ രൂപീകരണത്തിൽ സമുദായ സംഘടനകളുടെ ഇടപെടൽ അനുവദിക്കാത്ത ഇടതുപക്ഷത്തെ കോൺഗ്രസിന് മാതൃകയാക്കാമെന്ന് കോൺഗ്രസ് നേതാവും എം പിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ.
ഇപ്പോൾ കേരളത്തില്‍ യു ഡി എഫ് ആണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ സ്വാഭാവികമായും എന്‍എസ്എസ് അടക്കം രംഗത്തുവരും. എസ്എന്‍ഡിപിയും ലത്തീന്‍ കത്തോലിക്ക സഭയും വരും. അത്തരം ആളുകളുടെ സമ്മർദ്ദത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വഴങ്ങിക്കൊടുക്കേണ്ടതായി വന്നിട്ടുണ്ട്.
ഇപ്പോൾ എൽ ഡി എഫ് അധികാരത്തില്‍ വന്നപ്പോ ഒരൊറ്റ സാമുദായിക സംഘടനയും ഞങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് പറഞ്ഞ് ഒരക്ഷരം ഉരിയാടിയിട്ടില്ല. അത് കണ്ടുപഠിക്കേണ്ട കാര്യം തന്നെയാണ്. ഇടതുമുന്നണിയിൽ മാതൃകാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നിഷേധിക്കേണ്ട കാര്യമില്ല.
യുഡിഎഫ് ആയിരുന്നു അധികാരത്തിൽ വന്നതെങ്കില്‍ അതിശക്തമായ സമ്മര്‍ദ്ദമുണ്ടാകുമായിരുന്നു. പത്രവാർത്തകളും ചാനൽ ചർച്ചകളും വരുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഞാന്‍ ഇക്കാര്യത്തിൽ അഭിനന്ദിക്കുകയാണ്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും അവര്‍ വിധേയരാകാറില്ല. ഇത് കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ് - രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.