Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേണുഗോപാല്‍ ബിജെപി ഏജന്റ്, അവസരം കിട്ടിയാല്‍ പോകും; വിമര്‍ശനം ശക്തം

വേണുഗോപാല്‍ ബിജെപി ഏജന്റ്, അവസരം കിട്ടിയാല്‍ പോകും; വിമര്‍ശനം ശക്തം
, തിങ്കള്‍, 30 ഓഗസ്റ്റ് 2021 (09:45 IST)
ഡി.സി.സി. പുനഃസംഘടനയ്ക്ക് പിന്നാലെ കെ.സി.വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് വേണുഗോപാല്‍ നടത്തുന്നതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ബിജെപി ഏജന്റായാണ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 
 
തിരുവനന്തപുരത്ത് ഡി.സി.സി. പ്രസിഡന്റായി പാലോട് രവിയെ തീരുമാനിച്ചതില്‍ പി.എസ്.പ്രശാന്ത് അതൃപ്തി അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തയച്ചിട്ടുണ്ട്. ഈ കത്തില്‍ വേണുഗോപാലിനെതിരെ രൂക്ഷ പ്രതികരണങ്ങള്‍ ഉണ്ട്. വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും വേണുഗോപാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും ഈ കത്തില്‍ പരോക്ഷമായി ഉന്നയിച്ചിരിക്കുന്നു. ഡി.സി.സി. പുനഃസംഘടനയ്ക്ക് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് 30 രൂപ വരെ വര്‍ധിപ്പിച്ചു; ഇരുട്ടടി