Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേമ്പനാട്ട് കായലിൽ ചാടിയ യുവതിയെ കണ്ടെത്താനായില്ല

കായലിൽ ചാടിയ യുവതിയെ കണ്ടെത്താനായില്ല

Vembanad Lake
ചങ്ങനാശേരി , വെള്ളി, 15 ജൂണ്‍ 2018 (15:27 IST)
തണ്ണീർമുക്കം ബണ്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ യുവതിയെ കണ്ടെത്താനായില്ല. ചങ്ങനാശേരി വടക്കേക്കര വെരൂർ മനു നിവാസിൽ പി ജി ഉണ്ണികൃഷ്‌ണൻനായരുടെ മകളായ മീരാകൃഷ്‌ണയെയാണ് ബുധനാഴ്‌ച ഉച്ചയോടെ കാണാതായത്.
 
രണ്ട് ദിവസമായി സജീവ തിരച്ചിൽ നടത്തിവരികയായിരുന്നു. ചേർത്തല, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിശമനസേനയിലെ അംഗങ്ങളും ഏഴിമലയിൽ നിന്നെത്തിയ നേവി സംഘവും കായലിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിങ്കിലും യുവതിയെ കണ്ടെത്താനായില്ല.
 
പ്രതികൂല കാലാവസ്ഥയായതിനാൽ വൈകിട്ടോടെ തിരച്ചിൽ നിർത്തുകയും ചെയ്‌തിരുന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലാലക്ക് നേരെ വെടിയുതിർത്ത താലിബാൻ തീവ്രവാദി മുല്ല സലഫുള്ള അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു