Select Your Language

Notifications

webdunia
webdunia
webdunia
webdunia

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

Narendra Modi

അഭിറാം മനോഹർ

, ബുധന്‍, 30 ഏപ്രില്‍ 2025 (17:20 IST)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ 2025 മെയ് 1ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയും മെയ് 2ന് രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയും നിയന്ത്രണങ്ങള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മെയ് ഒന്നിന് ശംഖുമുഖം, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. മെയ് 2ന് മെയ് 2ന് കവടിയാര്‍, വെള്ളയമ്പലം, ആല്‍ത്തറ, ശ്രീമൂലം ക്ലബ്, ഇടപ്പഴിഞ്ഞി, പാങ്ങോട് മിലിട്ടറി ക്യാമ്പ്, പള്ളിമുക്ക് എന്നീ പ്രദേശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.
 
 
ശംഖുമുഖം-വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചയ്ക്കല്‍, അനന്തപുരി ആശുപത്രി, മിത്രാനന്ദപുരം, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, ചൂരക്കാട്ടുപാളയം, തമ്പാനൂര്‍ ഫ്‌ലൈഓവര്‍, തൈയ്ക്കാട്, വഴുതയ്ക്കാട്, വെള്ളയമ്പലം, മേട്ടുക്കട, തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ്, കിഴക്കേകോട്ട, മണക്കാട്, കമലേശ്വരം, അമ്പലത്തറ, തിരുവല്ലം, വാഴമുട്ടം, വെള്ളാര്‍, കോവളം, പയറുംമൂട്, പുളിങ്കുടി, മുല്ലൂര്‍ മുക്കോല, കുമരിച്ചന്ത, ആള്‍സെയിന്റ്‌സ് എന്നീ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
പ്രത്യേക നിര്‍ദ്ദേശങ്ങള്‍:
 
നിയന്ത്രണ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും
 
റൂട്ടിനോട് ചേര്‍ന്നുള്ള ഇടര്‍റോഡുകളിലും ഗതാഗത നിയന്ത്രണം ബാധകമാകും
 
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂട്ടി യാത്രാ ക്രമീകരണം നടത്തണം
 
വിമാനത്താവള റൂട്ടുകള്‍:
 
ഡോമസ്റ്റിക് ടെര്‍മിനലിലേക്ക്: വെണ്‍പാലവട്ടം, ചാക്ക ഫ്‌ലൈഓവര്‍, ഈഞ്ചക്കല്‍, കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് വെണ്‍പാലവട്ടം, ചാക്ക ഫ്‌ലൈഓവര്‍, ഈഞ്ചക്കല്‍, കല്ലുംമൂട്, അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും യാത്ര ചെയ്യാം.വിവരങ്ങള്‍ക്ക്: 9497930055, 0471-2558731 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India- Pakistan Conflict: പാകിസ്ഥാനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധമേർപ്പെടുത്തും, വാണിജ്യബന്ധം പൂർണ്ണമായും നിർത്തിയേക്കും