Webdunia - Bharat's app for daily news and videos

Install App

സൗജന്യ റേഷൻ: ആദ്യദിനം 14.5 ലക്ഷം ആളുകൾക്ക് സൗജന്യ റേഷൻ ലഭിച്ചു, അരി വെട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ
ബുധന്‍, 1 ഏപ്രില്‍ 2020 (18:51 IST)
സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യദിനം മെച്ചപ്പെട്ട രീതിയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി. കൊറോണാ പശ്ചാത്തലത്തിലുള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിലെ മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകൾക്ക് ഇരിക്കൻ സൗകര്യവും കുടിക്കുവാൻ വെള്ളവും ലഭിക്കുന്ന അനുഭവമുണ്ടായി. ചില കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെട്ടു.14.5 ലക്ഷം ആളുകൾക്കാണ് ആദ്യദിനം റേഷൻ വിതരണം ചെയ്തത്. 21,472മെട്രിക് ടൺ അരി വിതരണം ചെയ്തു.
 
ഏപ്രിൽ 20 വരെയായിരിക്കും സൗജന്യ റേഷൻ വിതരണം നടക്കുന്നത്.അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ചിലയിടങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതായും ഇക്കാര്യങ്ങൾ റേഷൻ കടയുടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സൗജന്യ റേഷൻ അരി വിതരണം ചെയ്‌യുന്നതിൽ കുറവ് വന്നാൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻഡോസൾഫാൻ ദുരന്തബാധിതർക്കുള്ള സൗജന്യ അരി അവരുടെ വീടുകളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments